തൃപ്രയാർ: തീരദേശത്ത് ഏഴ് പഞ്ചായത്തുകളിലായി ഇന്നലെ 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂർ 16, വാടാനപ്പള്ളി 4, തളിക്കുളം 9, നാട്ടിക 17, വലപ്പാട് 3 എന്നിങ്ങനെയാണ് അഞ്ച് തീരദേശ പഞ്ചായത്തുകളിലെ രോഗ ബാധിതർ. ഇതിനു പുറമേ നാട്ടികയിൽ നടത്തിയ ടെസ്റ്റിൽ കണ്ടശാംകടവ്, മുറ്റിച്ചൂർ സ്വദേശികളായ ഒരാൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.
വലപ്പാട് രോഗം സ്ഥിരീകരിച്ചവരിൽ നേരത്തെ പൊസിറ്റീവായ ടൈൽ പണിക്കാരന്റെ കുടുംബാംഗവും ഉൾപ്പെടുന്നു.16, 17 വാർഡുകളിലാണ് വലപ്പാട് പഞ്ചായത്തിലെ കൊവിഡ് ബാധിതർ. നാട്ടികയിൽ വാർഡ് ഒന്നിൽ 3, ആറിൽ 2, ഏഴിൽ 1, എട്ടിൽ 1, ഒമ്പതിൽ 1, പതിമൂന്നിൽ 9 എന്നിങ്ങനെയാണ് 17 പേർ പൊസിറ്റീവായത്. തളിക്കുളത്ത് വാർഡ് ആറിൽ 2, പതിനൊന്നിൽ 1, പന്ത്രണ്ടിൽ 2, പതിമൂന്നിൽ 2, പതിനഞ്ചിൽ 1, പതിനാറിൽ 1 എന്നീ നിലയിലാണ് കൊവിഡ് ബാധിതർ. വാടാനപ്പള്ളിയിൽ വാർഡ് നാലിൽ 2, പതിനാറിൽ 2, ഏങ്ങണ്ടിയൂരിൽ രണ്ടാം വാർഡിൽ വിവാഹ സദ്യയിൽ പങ്കെടുത്ത ആറ് പേർ പൊസിറ്റീവായി. വാർഡ് നാലിൽ 4, പന്ത്രണ്ടിൽ 2, പതിനാറിൽ 2, പതിമൂന്നിൽ 1, ഒന്നിൽ 1 എന്നിങ്ങനെയാണ് ഇന്നലെ രോഗ ബാധിതരായവർ. കണ്ടശാംകടവ് 1, അന്തിക്കാട് മുറ്റിച്ചൂർ 1 ഉൾപ്പെടെയാണ് 51 പേർ.