പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളിലായി ശനിയാഴ്ച 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാവറട്ടി പഞ്ചായത്ത് 6, മുല്ലശ്ശേരി പഞ്ചായത്ത് 4, വെങ്കിടങ്ങ് പഞ്ചായത്ത് 6, എളവള്ളി പഞ്ചായത്ത് 1 എന്നിങ്ങനെയാണ് രോഗബാധ. പാവറട്ടി പഞ്ചായത്ത് നാലാം വാർഡിൽ പുരുഷൻ (63), സ്ത്രീ (55) 14-ാം വാർഡിൽ പുരുഷൻ (58), സ്ത്രീ (27), പെൺകുട്ടി (11), ആൺകുട്ടി (3) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
മുല്ലശ്ശേരി പഞ്ചായത്ത് ആറാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പുരുഷന്മാർ (53, 45, 34) തമിഴ്‌നാട്ടിൽ നിന്ന് കൃഷിപ്പണിക്കായി വന്നവരാണ്. മൂന്നാം വാർഡിൽ ഒരു സ്ത്രീക്കും (23) രോഗം സ്ഥിരീകരിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പുരുഷൻ (57), സ്ത്രീ (55) എന്നിവർക്കും 16-ാം വാർഡിൽ ഒരു കുടുംബത്തിലെ 3 പേർക്കും (പുരുഷൻ (59), സ്ത്രീ (21), പെൺകുട്ടി -6), എന്നിവർക്കും മൂന്നാം വാർഡിൽ ഒരു പെൺകുട്ടിക്കും(15) രോഗം ബാധിച്ചു.
എളവള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഒരു പുരുഷനും (50) രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.