visit-hospital
മതിലകം പൊലീസ് സ്റ്റേഷൻ മാർച്ചിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ സന്ദർശിക്കുന്നു..

കയ്പമംഗലം: കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് പൊലീസ് യു.ഡി.എഫ് പ്രവർത്തകർക്കെതിരെ നടത്തിയ അതിക്രമത്തിൽ ജുഡീഷ്യൻ അന്വേഷണം നടത്തണമെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ. പൊലീസ് സേനയിലെ സി.പി.എം, ഡി.വൈ.എഫ്.ഐ അനുഭാവികൾ സമാധാനപരമായി സമരം ചെയ്യുന്ന നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായിയുടെ നിർദേശ പ്രകാരമാണെന്നും, ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കയ്പമംഗലം നിയോജക മണ്ഡലത്തിൽ നടന്ന സമരങ്ങളെ പൊലീസ് നേരിട്ടത് കാടത്തമാണന്നും ബഷീർ പറഞ്ഞു. കോൺഗ്രസ് കയ്പംഗലം ബ്ലോക്ക് കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ ജനതാദൾ മണ്ഡലം പ്രസിഡന്റ് മുഹമ്മദിനൊടൊപ്പം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.