കുന്നംകുളം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖലകളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് പിഴ കൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവദിച്ചു. ലൈസൻസ് ഫീസ് ഇനിയും അടക്കാത്ത കുന്നംകുളം നഗരസഭാ പ്രദേശത്തെ വ്യാപാരികൾ ഈ അവസരം പ്രയോജപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ അറിയിച്ചു.