ഒല്ലൂർ: പെൻസിൽ കാർവിംഗിൽ ഇന്ത്യ ബുക്ക് റെക്കാഡിന്റെ മെഡൽ നേടി പാലക്കൽ സ്വദേശി പ്ലസ് ടു വിദ്യാർത്ഥി അശ്വിൻ. ഇതിനകം നിരവധി പെൻസിൽ കൊത്തുപണികൾ സുഹൃത്തുക്കൾക്കും ബസുകൾക്കും ഉപഹാര സമർപ്പണത്തിനുമായി തയാറാക്കിയിട്ടുണ്ട് ഈ കൗമാരക്കാരൻ. ആരുടെയും ശിക്ഷണത്തിലല്ലാതെ സ്വന്തം താത്പര്യം വഴിയാണ് ഈ കൊത്തുപണി ഹൃദിസ്ഥമാക്കിയത്. ഇന്ത്യ ബുക്ക് റെക്കാഡിലെ 13 അറ്റോർണി ജനറൽമാരുടെയും പേരുകൾ മൂന്ന് മണിക്കൂർ കൊണ്ട് പെൻസിൽ കാർവിംഗ് നടത്തിയതാണ് അശ്വിനെ മെഡലിന് അർഹനാക്കിയത്. തുടർന്ന് ഏഷ്യ ബുക്ക് റെക്കാഡ്സിലേക്കും ഗിന്നസ് ബുക്കിലേക്കും പരിശ്രമിക്കുകയാണ് പാലക്കൽ സ്വദേശി അനിലിന്റെയും സിജിയുടെയും മകനായ അശ്വിൻ.