കയ്പമംഗലം: ചത്ത പോത്തിന്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. കയ്പമംഗലം അഞ്ചാം വാര്‍ഡില്‍ പള്ളിനട കിഴക്കു ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് പോത്തിന്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ് തോന്നിക്കുന്ന പോത്തിന്‍കുട്ടിയുടെ ഒരു ദിവസം പഴക്കമെത്തിയ ജഡമാണ് കണ്ടെത്തിയത്. പള്ളിനട-ചെന്ത്രാപ്പിന്നി ഈസ്റ്റ് റോഡിലൂടെ രാവിലെ നടക്കാനിറങ്ങിയവരാണ് ഉപേക്ഷിച്ച നിലയില്‍ ജഡം കണ്ടത്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിവരുന്ന വഴി ചത്തതോടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.