മേലൂർ: പന്നിശല്യം മൂലം പൂലാനിയിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കപ്പ ഉൾപ്പെടെ ഇടവിളകൾ ഇറക്കുന്ന കർഷകരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പ നശിപ്പിച്ച ആനേലി ലെനീഷിന്റെ ആയിരത്തോളം കപ്പയാണ് നശിപ്പിച്ചത്. അമ്പത്തിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. അധികം മൂപ്പെത്താത്തതും ജൈവ രീതിയിൽ കൃഷി ഇറക്കുന്നതുമായതിനാൽ തിരഞ്ഞ് പിടിച്ച് നശിപ്പിക്കപ്പെടുന്നുണ്ടെന്ന് കർഷകർ പറയുന്നു. വായ്പയെടുത്തും മറ്റുമാണ് കൃഷി ഇറക്കിയിരിക്കുന്നത്. അധികൃതർ ജാഗ്രത കാണിച്ചാൽ വലിയ നഷ്ടമില്ലാതെ തടയാൻ കഴിയുമെന്നാണ് കർഷകരുടെ പക്ഷം.