ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ജലരക്ഷ ജീവൻരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയ നീർച്ചാലുകളുടെ നവീകരണത്തിന്റെ ഭാഗമായി മത്തിക്കായൽ ശുചീകരണം തുടങ്ങി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. വീരമണി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ മുഖ്യാതിഥിയായി.
കടപ്പുറം പഞ്ചായത്തിലെ എട്ട്, പന്ത്രണ്ട്, പതിമൂന്ന് വാർഡുകൾക്കാണ് പദ്ധതി പൂർണ്ണമായും പ്രയോജനപ്പെടുക. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർമാരായ പി.എം. മുജീബ്, റഫീഖ ടീച്ചർ, ഷൈല മുഹമ്മദ്, പി.എ. അഷ്‌കറലി, ഷാലിമ സുബൈർ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എൻജിനിയർ രാജിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു.