തൃശൂർ: കോർപറേഷൻ ബുധനാഴ്ച വിളിച്ചുചേർത്ത കൗൺസിൽ യോഗം അജണ്ടയിലെ 242 ൽ144 വിഷയങ്ങളും ക്രമവിരുദ്ധമായും, നിയമവിരുദ്ധമായും, മേയർ നൽകിയ മുൻകൂർ അനുമതികളുടെ സാധൂകരണമാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. കൊവിഡിന്റെ മറവിൽ കടും വെട്ട് നടത്താൻ ഭരണപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയേറെ അജണ്ടകളുമായി യോഗം വിളിക്കുന്നത് അനീതിയും, അക്രമവുമാണ്. അടിയന്തര ഘട്ടങ്ങളിൽ മാത്രം 75,000 രൂപ വരെ മാത്രമേ മുൻകൂർ അനുമതിയോടെ ചെലവഴിക്കാൻ അധികാരമുള്ളൂ. നഗരത്തിലെ മുഴുവൻ പ്രവൃത്തികളും കൗൺസിലിനെയും, കമ്മിറ്റികളെയും, നോക്കുകുത്തിയാക്കി മുൻകൂർ അനുമതിയിൽ നിർവഹിക്കുന്നത് ജനാധിപത്യ ധ്വംസനമാണ്. വിവിധ അജണ്ടകളിലായി മേയർ നൽകിയ 20.5 കോടിയുടെ മുൻകൂർ അനുമതികളാണ് ബുധനാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ പാസാക്കിയെടുക്കാൻ വച്ചിട്ടുള്ളതെന്നും രാജൻ ജെ. പല്ലൻ ആരോപിച്ചു.