തൃശൂർ. യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് തേക്കിൻകാട് മൈതാനിയിൽ ബഹുജന കൂട്ടായ്മ നടത്തും. കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.