ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ ഇന്നലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പൽ ക്വാർട്ടേഴ്സ് വാർഡിൽ നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്റെ ഭാര്യ, മുനിസിപ്പൽ ഓഫീസ് വാർഡിൽ ആശാ പ്രവർത്തക, പ്രശാന്തി ആശുപത്രി വാർഡിൽ യുവതി എന്നിവർക്ക് വൈറസ് കണ്ടെത്തി. കോടശേരി പഞ്ചയത്തിൽ ഒമ്പത് പേരിലാണ് പുതുതായി കൊവിഡ് ബാധയുണ്ടായത്. എലിഞ്ഞിപ്രയിൽ ഒരു കുടുംബത്തിലെ ആറാളുകളും രോഗികളായി. ഇവിടെ നേരത്തെ ഒരാൾക്ക് വൈറസ് കണ്ടെത്തിയിരുന്നു. പരിയാരം റോഡിലെ നായരങ്ങാടിയിലും ഒരു വീട്ടിൽ മൂന്നു പേർക്ക് രോഗം കണ്ടെത്തി.