മണ്ണുത്തി: ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാടക്കത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടക്കത്തറ പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് മാർച്ചും ധർണയും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. മനോജ് കുമാർ അദ്ധ്യക്ഷനായി. യു.വൈ. എബ്രഹാം, സുജാത ബാലകൃഷ്ണൻ, സണ്ണി വെല്ലപ്പിള്ളി, ജോൺസൺ മല്ലിയത്, ത്രേസ്യ ദേവസ്സി, സുധീർ, ലിന്റോ തുടങ്ങിയവരും പങ്കെടുത്തു.