bjp-samaram
തൃപ്രയാർ ബസ് സ്റ്റാൻഡ് സ്മ്യതി മണ്ഡപത്തിൽ എ. നാഗേഷ് റീത്ത് സമർപ്പിക്കുന്നു.

തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണം അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. കോഴ വാങ്ങേണ്ടത് ആരാണെന്ന യു.ഡി.എഫ്, എൽ.ഡി.എഫ് തർക്കമാണ് ബസ് സ്റ്റാൻഡ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകാൻ കാരണമെന്നും, സർക്കാർ ഫണ്ട് ഉപയോഗിക്കാതെ 15 കോടി കടമെടുത്ത് നാട്ടിക പഞ്ചായത്തിനെ കടക്കെണിയിലാക്കിയെന്നും, കോടികൾ കോഴ വാങ്ങാനുള്ള കോൺഗ്രസ് ഗൂഢാലോചന നാട്ടികയിലെ ജനങ്ങൾ തിരിച്ചറിയണമെന്നും സമരം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു.

ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ് സ്റ്റാൻഡിന് മുമ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് വഞ്ചനയുടെ സ്മാരകമായി സ്മൃതി മണ്ഡപവും സ്ഥാപിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി പുളിക്കൽ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡൻ്റ് ഇ.പി. ഹരീഷ് മാസ്റ്റർ, ജന. സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, എം.വി. വിജയൻ, ലാൽ ഊണുങ്ങൽ, മനോഷ് ബ്രാരത്ത്, ഷൈൻ നെടിയിരുപ്പിൽ, സി.ജെ. ജിനു, സുധീർ കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.