തൃപ്രയാർ: വനം വന്യജീവി വകുപ്പ് എറണാകുളം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ വിഭാഗം ലോക നദീ ദിനത്തിന്റെ ഭാഗമായി കനോലി കനാലിൽ കണ്ടൽത്തൈകൾ നട്ടു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ യു. സജീവ് കുമാർ, വാർഡ് മെമ്പർ കെ.വി സുകുമാരൻ, എറണാകുളം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ ബി. ജയചന്ദ്രൻ നായർ, പി.ആർ. രമേഷ്, മനോജ് പെടാട്ട് എന്നിവർ പ്രസംഗിച്ചു. നദീ ദിനത്തിന്റെ ഭാഗമായി അനിമൽ കെയർ പ്രവർത്തകർക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.