ചാലക്കുടി: കേന്ദ്ര കർഷക ബിൽ കത്തിച്ച് കർഷക കോൺഗ്രസ് ചായ്പൻകുഴി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സി.വി. ആന്റണി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.എൽ. ജോസ് അദ്ധ്യക്ഷനായി. കെ.പി. ജയിംസ്, എ.എ. പീയൂസ്, കെ.എൽ. ആന്റണി, പി.സി. ജോർജ്ജ്, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.