ചാലക്കുടി: കൊവിഡ് വ്യാപനത്തിൽ ചാലക്കുടി നഗരസഭ വീണ്ടും ഭീതിതമായ അവസ്ഥയിലേയക്ക് നീങ്ങുന്നു. നഗരസഭാ പരിധിയിൽ തിങ്കളാഴ്ച 25 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോടശേരിയിൽ നാലും, പരിയാരം, മേലൂർ പഞ്ചയത്തുകളിൽ മൂന്നു പേർക്ക് വീതവും രോഗബാധയുണ്ട്.
കൊരട്ടിയിൽ രണ്ടും കാടുകുറ്റിയിൽ ഒന്നും വീതം പുതിയ രോഗികളെ കണ്ടെത്തി. ചുമട്ടു തൊഴിലാളികളടക്കം രോഗ വ്യാപനമുണ്ടായ ആഗസ്റ്റിൽ ഒരു ദിവസം മാത്രം ഇത്രയേറെ പേരുടെ പട്ടിക പുറത്തുവന്നിട്ടില്ല. ടൗൺ വാർഡുകളിലാണ് ഭൂരിഭാഗം പുതിയ വൈറസ് ബാധിതർ. ഇതോടെ നഗരം വീണ്ടും ആശങ്കയിലാണ്.
ഇതിനിടെ അതിരപ്പിള്ളി പഞ്ചായത്തിലെ അരൂർമുഴിയിൽ തിങ്കളാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ അൽപ്പം ആശ്വാസം കൈവന്നു. 50 പേരെ പരിശോധിച്ചതിൽ ആർക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. വാഴച്ചാലിൽ ചൊവ്വാഴ്ച വനപാലകർക്കായി പരിശോധന നടത്തും.