തൃശൂർ: ബ്രിട്ടീഷ് സർക്കാരിന്റെ അധികാര അംഗീകാരങ്ങൾക്ക് മുകളിലാണ് ഇന്ത്യക്കാരന്റെ ആത്മാഭിമാനമെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ പുലിക്കാട്ട് രത്‌നവേലു ചെട്ടിയുടെ ജീവത്യാഗ ദിനം കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ആത്മാഭിമാന ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്‌കാര സാഹിതി ജില്ലാ കൺവീനർ എൽദോ പൂക്കന്നേൽ ഉദ്ഘാടനം ചെയ്തു. കുട്ടൻ ചെറുവത്തൂർ മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് നമ്പ്യാത്ത്, ഒ.ബി.സി കോൺഗ്രസ് നേതാക്കളായ പി.ആർ. രതീഷ്, കെ.ആർ. രഘുനാഥ്, എം.ആർ. ബാബു, കെ സി ബാബു, കെ.എസ്. മുഹമ്മദ് കുട്ടി, ദേവീദാസ് എഴുത്തച്ഛൻ, മണ്ഡലം സെക്രട്ടറിമാരായ കെ.കെ. സത്യൻ, കെ.എസ്. മുസ്തഫ, വി.കെ. നിർമല, വിജയൻ കൊക്കറവീട്ടിൽ, പ്രിയ ബാലാജി, ഉണ്ണിക്കൃഷ്ണൻ, മോഹനൻ കുണ്ടിൽ, വാസു കുണ്ടിൽ, നാരായണൻകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു. ചെട്ടി സമുദായം തൃശൂർ ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടിവ് മെമ്പർ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.