ചാലക്കുടി: ഓഡിറ്റോറിയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ അനുമതി. തൃശൂർ ജില്ലയിലെ എല്ലാ ഓഡിറ്റോറിയങ്ങളും തുറന്നു പ്രവർത്തിക്കുമെന്നും മിതമായ നിരക്കായിരിക്കും ഈടാക്കുകയെന്നും ഓഡിറ്റോറിയം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ബി. മുഹമദ് ഇക്ബാൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു.