ചാലക്കുടി: കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിന് നീർത്തട സംരക്ഷണം അനിവാര്യമാണെന്ന് ചാലക്കുടി ആദിവാസി സാക്ഷരത ഇൻസ്ട്രക്ടർമാരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇൻസ്പെയറിന്റെ സഹകരണത്തോടെയാണ് വെബിനാർ സംഘടിപ്പിച്ചത്. പറമ്പിക്കുളം മുതൽ വാഴച്ചാൽ വരെയുള്ള വനമേഖലകളിലാണ് കാടർ അധിവസിക്കുന്നത്.
ചാലക്കുടിപ്പുഴ വിനാശം ഈ പ്രാകൃത ഗോത്ര വിഭാഗത്തിന്റെ വംശനാശത്തിന് ഇടയാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇൻസ്പെയർ പ്രസിഡന്റും റിട്ട. ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ വി.കെ. ശ്രീധരൻ വിഷയം അവതരിപ്പിച്ചു.
ടി.കെ. ജയകുമാർ അദ്ധ്യക്ഷനായി. ഷീല വേലായുധൻ, പുഷ്പ ഗോപി, ആർദ്ര വേലായുധൻ എന്നിവർ നദീ ഗീതം ആലപിച്ചു. ടി.കെ. വേലായുധൻ, സുമ സുരേഷ്, പി.കെ. ലത, വി.വി. ചന്ദ്രൻ, പി.കെ. ഗോപി, എൻ.ആർ. ശിവദാസൻ, പി.ആർ. രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.