വലപ്പാട്: അഖിലേന്ത്യ കിസാൻ സഭ വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീൻചന്ത പരിസരത്ത് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. നാട്ടിക മണ്ഡലം പ്രസിഡന്റ് വി.ആർ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുചിന്ദ് പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.എ. സലിം, പി.കെ. ശശിധരൻ, സി.കെ. കുട്ടൻ മാസ്റ്റർ, എ.ജി. സുഭാഷ്, രാജൻ പട്ടാട്ട്, എ.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.