കണ്ടശ്ശാംകടവ്: പള്ളി മാർക്കറ്റിനുള്ളിലെ കടകളിൽ 2 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് കണ്ടശ്ശാംകടവ് പള്ളി മാർക്കറ്റിലെ എല്ലാ കടകളും അടച്ചിട്ട് അണുവിമുക്തമാക്കുന്നതിന് തീരുമാനിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേത്യത്വത്തിൽ കണ്ടശ്ശാംകടവ് മാർക്കറ്റിനുള്ളിലെ കച്ചവടക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക കൊവിഡ് പരിശോധന നടത്തും. മണലൂർ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് ,വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുടെ സംയുക്ത തീരുമാനപ്രകാരമാണ് നടപടി.