തൃപ്രയാർ: 1500 കിലോയോളം വരുന്ന മത്സ്യബന്ധന വല കടിച്ച് നശിപ്പിച്ച് ശീലാവ് എന്ന മത്സ്യം. വലപ്പാട് ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വേദവ്യാസ 2 എന്ന വള്ളത്തിലെ വലയാണ് ശീലാവ് മത്സ്യം കടിച്ച് നശിപ്പിച്ചത്. എഴര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.. മത്സ്യം കടിച്ച് വല നശിപ്പിക്കുന്നത് അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 50 പേർ ജോലി ചെയ്യുന്ന വള്ളത്തിലെ വലയാണ് പൂർണ്ണമായി നശിച്ചത്. വല നശിച്ചതോടെ അമ്പതോളം പേർക്ക് മത്സ്യബന്ധനത്തിന് പോവാൻ കഴിയാത്ത അവസ്ഥയാണ്.