delivery

തൃശൂർ: കൊവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്ന യുവതി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുറ്റിച്ചിറ സ്വദേശിനിയായ യുവതിയാണ് പ്രസവിച്ചത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. രണ്ട് പേർക്ക് 1.6 കിലോ വീതവും ഒരാൾക്ക് 1.5 കിലോയും തൂക്കം ഉണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ മാസം 16 ന് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വേദനയുണ്ടാകുകയും തുടർന്ന് ഓപ്പറേഷൻ നടത്തി കുട്ടികളെ പുറത്തെടുക്കുകയുമായിരുന്നു. അമ്മയ്ക്ക് കൊവിഡ് മാറിയോയെന്ന് അറിയാനായി ഉടൻ പരിശോധന നടത്തും. കുട്ടികളെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​പ​ദ്ധ​തി ​:​

20​ ​വാ​യ്പാ​ ​അ​നു​മ​തി​ ​വി​ത​ര​ണം

തൃ​ശൂ​ർ​ ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യി​ൽ​ ​ആ​ദ്യ​ 303​ ​അ​നു​മ​തി​പ​ത്ര​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തി​ങ്ക​ളാ​ഴ്ച​ ​ഓ​ൺ​ലൈ​നാ​യി​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ധ​ന​മ​ന്ത്രി​ ​ഡോ.​ ​തോ​മ​സ് ​ഐ​സ​ക് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​പ​രി​പാ​ടി​ ​കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷ​നാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​തൃ​ശൂ​ർ​ ​ബ്രാ​ഞ്ചി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മേ​യ​ർ​ ​അ​ജി​ത​ ​ജ​യ​രാ​ജ​ൻ​ ​അ​നു​മ​തി​ ​പ​ത്രം​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​സ്ത്രീ​ ​സം​രം​ഭ​ക​യാ​യ​ ​സീ​ന​യ്ക്ക് ​ഗാ​രോ​ൺ​ ​പ്ലെ​ ​അ​രീ​ന​ ​എ​ന്ന​ ​യൂ​ണി​റ്റ് ​തു​ട​ങ്ങു​വാ​നാ​യി​ ​അ​മ്പ​തു​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ​ച​ട​ങ്ങ് ​ആ​രം​ഭി​ച്ച​ത്.​ ​തു​ട​ർ​ന്ന് 20​ ​വാ​യ്പാ​ ​അ​നു​മ​തി​ക​ൾ​ ​സം​രം​ഭ​ക​ർ​ക്ക് ​കൈ​മാ​റി. കൊ​വി​ഡ് ​മൂ​ലം​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും​ ​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​മ​ട​ങ്ങി​ ​വ​രു​ന്ന​വ​ർ​ക്കും​ ​കൈ​ത്താ​ങ്ങാ​യി​ ​സ​ർ​ക്കാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ​ദ്ധ​തി​യാ​ണ് ​മു​ഖ്യ​ ​മ​ന്ത്രി​യു​ടെ​യു​ടെ​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​പ​ദ്ധ​തി.​ ​ഈ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​അ​ടു​ത്ത​ ​അ​ഞ്ചു​വ​ർ​ഷം​ 5000​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​സ​ബ്‌​സി​ഡി​യോ​ടെ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​നാ​കും.​ ​ഈ​ ​വ​ർ​ഷം​ ​ജൂ​ലാ​യ് 27​ന് ​പ്ര​ഖ്യാ​പി​ച്ച​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​മു​ത​ൽ​ ​ത​ന്നെ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ആ​ദ്യ​ ​ബാ​ച്ചി​ൽ​ 100​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കാ​നാ​ണ് ​ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​ആ​ധി​ക്യം​ ​മൂ​ലം​ ​ഇ​ത് 300​ ​ആ​യി​ ​ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഈ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കി​യ​ ​രീ​തി​ ​വ​ള​രെ​ ​പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.