തൃശൂർ: വ്യാജ സന്ദേശത്തിൽ വിറങ്ങലിച്ച് തൃശൂർ. ജില്ലയിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡ് എന്ന തലക്കെട്ടിലാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ സന്ദേശമാണ് ആളുകളെ പരിഭ്രാന്തിയിലാക്കിയത്.
തൃശൂരിലെ പ്രമുഖ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കു കിടക്കാൻ ഇടമില്ലെന്നും വെന്റിലേറ്ററുകൾ ഒഴിവില്ലെന്നുമൊക്കെ വനിതയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു. അതേസമയം സന്ദേശത്തിൽ പറയുന്ന ആശുപത്രി ഇക്കാര്യം നിഷേധിച്ചു. 70ൽ പരം കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനം അവിടെയുണ്ട്. 10 ഐ.സി.യു സൗകര്യവും വെന്റിലേറ്റർ സൗകര്യവും അടക്കം 21 വെന്റിലേറ്ററുണ്ട്. ചികിത്സാ സംവിധാനം വിപുലീകരിക്കാനുള്ള ശ്രമവും ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.