cpim-veede
സി.പി.എം നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന് കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ തറക്കല്ലിടുന്നു.

തൃപ്രയാർ: സി.പി.എം നിർമ്മിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു. സി.പി.എം നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാം വാർഡ് വെള്ളാഞ്ചേരി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പരേതനായ കുന്നംപുള്ളി അജയൻ ഭാര്യ ശ്യാമയും രണ്ടു മക്കളുമടങ്ങിയ കുടുംബത്തിനാണ് വീട് വച്ച് നൽകുന്നത്. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ തറക്കല്ലിടൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ എം.ആർ. സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ്, ഏരിയാ കമ്മിറ്റിയംഗം ടി.കെ. ദേവദാസ്, കെ.ബി. ഹംസ, കെ.കെ. ധർമ്മപാലൻ എന്നിവർ സംസാരിച്ചു.