തൃശൂർ: വില്ലടം എൽ.ആർ.കെ.എ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. 2 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ 1 കോടി 60 ലക്ഷം രൂപയുടെ സിവിൽ നിർമ്മാണവും, 40 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ വർക്കും ഉൾപ്പെടുന്നു. പുതിയ കെട്ടിടത്തിൽ 5 പേ വാർഡ് മുറികളും അതിലൊരെണ്ണം സ്യുട്ട് മുറിയും ആണ്. 3 പഞ്ചകർമ്മ തിയേറ്റർ മുറികൾ, ലാബ് ഫിസിയോതെറാപ്പി റൂം, പരിശോധന മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കിടന്നു ചികിത്സിക്കാൻ സൗകര്യം ഇല്ലാത്തവർക്ക് പഞ്ചകർമ ചികിത്സ ഒ.പി ആയി നടത്തി പോകാനുള്ള സൗകര്യവും ചെയ്തു കൊടുക്കും. നിലവിലുള്ള പഴയ കെട്ടിടത്തിൽ 10 രോഗികൾക്കുള്ള ജനറൽ വാർഡും കൺസൾട്ടേഷൻ മുറിയും പ്രവർത്തിച്ചുവരുന്നു. 2 കോടി രൂപക്ക് പുറമെ ജനറൽ വാർഡിനായി 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനം കൂടി അനുവദിച്ചിട്ടുണ്ട്. രണ്ടു നിലകളിലാണുള്ളത്. 3175 ചതുരശ്ര അടി വിസ്തീർണത്തിൽ ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയും 2705 ചതുരശ്ര അടിയിൽ രണ്ടാം നിലയും നിർമ്മിച്ചിരിക്കുന്നു.