കയ്പമംഗലം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച പ്രവേശന കവാടത്തിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സജിമോൻ, വാർഡ് മെമ്പർ പി.ടി. രാമചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ.പി. ഷാജി, വൈസ് പ്രിൻസിപ്പൽ ഗോപി എന്നിവർ സംസാരിച്ചു..