gvr-news-photo
ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തുന്നു

ഗുരുവായൂർ: ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി കുടുംബാംഗമായ മാതേമ്പാട്ട് രഘുനാഥ് നമ്പ്യാരാണ് പത്തു ലക്ഷം രൂപ ദേവസ്വത്തിലടച്ച് പ്രതീകാത്മകമായി ആനയെ നടയിരുത്തിയത്. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. കൊടിമരച്ചുവട്ടിൽ വെള്ളയും കരിമ്പടവും വിരിച്ച് ദേവസ്വത്തിലെ കൊമ്പൻ ബലറാമിനെ നായിരുത്തിയായിരുന്നു ചടങ്ങ്. മേൽശാന്തിയുടെ ചുമതലയുള്ള ഓതിക്കൻ മുന്നൂലം ഭവൻ നമ്പൂതിരി ചടങ്ങ് നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജകുമാരി, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സംബന്ധിച്ചു. രഘുനാഥ് നമ്പ്യാർ മുൻപും ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തിയിട്ടുണ്ട്.