തൃപ്രയാർ: ഇന്നലെ വലപ്പാടും വാടാനപ്പള്ളിയിലും നടത്തിയ ആന്റിജൻ ടെസ്റ്റിലും സ്വകാര്യ ലാബുകളിൽ നടത്തിയ ടെസ്റ്റുകളിലുമായി തീരദേശത്ത് 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലപ്പാട് 81 പേരെ ടെസ്റ്റ് ചെയ്തതിൽ തീരദേശത്തിനു പുറത്തുള്ളവർ ഉൾപ്പെടെ 18 പേരാണ് പോസിറ്റീവായത്. വാടാനപ്പള്ളിയിൽ 79 പേരെ പരിശോധിച്ചതിൽ 15 പേർ പോസിറ്റീവായി. ഏങ്ങണ്ടിയൂരിൽ സ്വകാര്യ ലാബിൽ നടത്തിയ ടെസ്റ്റിലാണ് മൂന്നു പേർ കൊവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. വലപ്പാട് 9, എടത്തിരുത്തി 1, കയ്പ്പമംഗലം 1, നാട്ടിക 5,തളിക്കുളം1, വാടാനപ്പള്ളി 11, ഏങ്ങണ്ടിയൂർ 3 എന്നിങ്ങനെയാണ് തീരദേശ പഞ്ചായത്തുകളിലെ രോഗികളുടെ എണ്ണം.