തൃപ്രയാർ: പതിനഞ്ചോളം പട്ടികജാതി കുടുംബങ്ങൾ കാലങ്ങളായി ഉപയോഗിച്ചു വന്നിരുന്ന വഴി അടച്ചതായി നാട്ടിക സ്പോർട്സ് അക്കാഡമിക്കെതിരെ ആരോപണം. നാട്ടിക ഗവ ഫിഷറീസ് ഗവ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് അരികിൽ കൂടിയുള്ള വഴിയാണ് അടച്ചത്. കായികതാരങ്ങളുടെ പരിശീലനത്തിന്റെ പേരിൽ കരിങ്കല്ലും മരത്തടിയുമിട്ടാണ് വഴി അടച്ചത്. പി.ടി.എ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ പട്ടികജാതി കുടുംബങ്ങൾ അടക്കമുള്ള വീട്ടുകാർക്ക് വഴി വിട്ടു നൽകണമെന്ന് തീരുമാനമെടുത്തിരുന്നു. തീരുമാനം അവഗണിച്ചാണ് വഴി അടച്ച നടപടി. സംഭവം നാട്ടുകാരിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.