തൃപ്രയാർ: കാട്ടൂർ പറയൻകടവ് ഭാഗത്ത് 700 എം.എം പ്രിമൊ പൈപ്പ് പൊട്ടിയതിന്റെ റിപ്പയറിംഗ് വർക്കുകൾ പൂർത്തീകരിച്ചെങ്കിലും വീണ്ടും ലീക്ക് അനുഭവപ്പെട്ടു. പുതിയ പൈപ്പ് സ്ഥാപിക്കുന്ന പണി നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഒക്ടോബർ രണ്ട് വരെ നാട്ടിക സബ് ഡിവിഷനു കീഴിലെ പത്ത് പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.