തൃശൂർ: പട്ടികജാതി കലാകാരനെ കേരള സംഗീത നാടക അക്കാഡമി അപമാനിച്ച സംഭവത്തിൽ പട്ടികജാതി മന്ത്രി എ.കെ. ബാലൻ മറുപടി പറയണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.ഡി രാമകൃഷ്ണന് മോഹിനിയാട്ടത്തിനു അവസരം നിഷേധിച്ചതിനെതിരെയും ജാതി വിവേചനത്തിനെതിരെയും പട്ടിക ജാതി മോർച്ചയുടെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാഡമിയലേക്കു നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കലാകാരന്മാരെ ജാതീയമായി അവഹേളിച്ച കെ.പി.എ.സി ലളിത അദ്ധ്യക്ഷയായ സംഗീത നാടക അക്കാഡമി ഭരണസമിതി പിരിച്ചു വിടണമെന്ന് പട്ടികജാതി മോർച്ച ആവശ്യപെട്ടു. ജില്ലാ പ്രസിഡന്റ് വി.സി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സുധീർ ചൂണ്ടൽ, കെ.ടി. വിഘ്‌നേശ്വരകുമാർ, പ്രഭാകരൻ, രാജൻ നെല്ലങ്കര, അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.