വാടാനപ്പിള്ളി: ഇടശ്ശേരിയിലെ കോഴിക്കടയിൽ നിന്ന് പണം കവർന്നു. മോഷ്ടാക്കൾ വാതിൽ തുറന്നു സ്ഥലം വിട്ടതിനാൽ തെരുവ് നായ്ക്കൾ 14 കോഴികളെ കടിച്ചു കൊന്നു.

അൽ സെയിൻ കോഴിക്കടയിലായിരുന്നു മോഷണം. ചൊവ്വാഴ്ച രാത്രി ഗ്രില്ലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ പള്ളിയിലേക്കായി വച്ചിരുന്ന വഴിപാട് തുക കവരുകയായിരുന്നു. മോഷ്ടാവ് വാതിൽ അടയ്ക്കാതെ പോയതു മൂലം നായകൾ അകത്ത് കയറി 14 ഓളം കോഴികളെ കടിച്ചു കൊന്നു. രാവിലെയാണ് സംഭവം അറിയുന്നത്. പരാതി പ്രകാരം വാടാനപ്പിള്ളി പൊലീസെത്തി പരിശോധന നടത്തി.