തൃശൂർ: മറുനാടുകളിൽ നിന്ന് കൂടുതൽ പേർ വന്നാൽ രോഗവ്യാപനം ഏറുമെന്ന ആശങ്ക സൃഷ്ടിച്ച് വലിയ രീതിയിലുള്ള മുൻകരുതലുകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നെങ്കിലും യാത്രഗണത്തിൽപ്പെട്ട ഇവർക്ക് രോഗം സ്ഥിരീകരിച്ചത് നാമമാത്രം. മേയ്, ജൂൺ മാസങ്ങളിൽ മാത്രമാണ് മറുനാടുകളിൽ നിന്ന് വന്നവരിൽ രോഗികളുടെ എണ്ണം കുറച്ച് വർദ്ധിച്ചത്.
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിലും മൊത്തം രോഗബാധിതരിൽ രണ്ട് ശതമാനം പോലും വരുന്നില്ലായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ സർക്കാർ നിർദ്ദേശിക്കുന്ന കൃത്യമായ ക്വാറന്റൈൻ സംവിധാനം പാലിച്ചത് മൂലം അവരിൽ നിന്ന് രോഗ വ്യാപനം ഉണ്ടാകാതിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
വീട്ടുകാർക്ക് പോലും രോഗം പകരാതിരിക്കാനുള്ള ശ്രമവും ഇവരിൽ നിന്ന് ഉണ്ടായി. വീടുകളിലേക്ക് എത്തുന്ന ഇവർ ആരും തന്നെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന തീയതി കഴിയാതെ പുറത്തിറങ്ങുന്നില്ലായെന്നതും ശ്രദ്ധേയമാണ്. അതേസമയം, നാട്ടിലുള്ളവർ കൃത്യമായ ജാഗ്രത പാലിക്കാതിരുന്നതോടെ ജില്ലയിലെ കൊവിഡ് വ്യാപനം കുതിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 5255 ലേറെ പുതിയ രോഗികളാണ് ജില്ലയിൽ ഉണ്ടായത്. ഇതിൽ യാത്രാഗണത്തിൽപ്പെട്ടവർ വെറും എഴുപതോളം പേർക്ക് മാത്രമാണ്.
സെപ്തംബർ 20 മുതലുള്ള കണക്കുകൾ 30 വരെ
ആകെ രോഗികൾ വിദേശത്ത് നിന്ന്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
(തീയതി--രോഗികൾ--വിദേശത്ത് നിന്നെത്തിയവർ--മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്)