anil
അനിൽ അക്കര

തൃശൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ പ്രതി പട്ടികയിലേക്ക് നീങ്ങുന്നുവെന്ന് മനസിലായതിനെ തുടർന്നാണ് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുന്നതിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക് പോയതെന്ന് അനിൽ അക്കര എം.എൽ.എ.
11നും 22നും താൻ നൽകിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ അദ്യ ഘട്ടമെന്ന നിലയിൽ ജില്ലാ തലത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരെ വിളിച്ച് ചോദ്യം ചെയ്തപ്പോഴേക്കും സർക്കാരിന്റെ മുട്ടിടിച്ചത് കേസ്സിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിയാകുമെന്ന് മനസ്സിലായതിനെ തുടർന്നാണ്. ഏതെല്ലാം കോടതിയിൽ എന്തെല്ലാം തടസ്സവാദങ്ങൾ ഉന്നയിച്ചാലും തട്ടിപ്പ് കേസ്സിലെ അവസാന പ്രതിക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു.