george
ജോർജ് ചുള്ളിക്കാട്ട്

കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദികൻ മോൺ. ജോർജ് ചുള്ളിക്കാട്ട്(85) നിര്യാതനായി. പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കോട്ടപ്പുറം രൂപത ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ, വിവാഹ കോടതി ജഡ്ജി, കളമശേരി സെന്റ് പോൾസ് കോളേജ് ജൂനിയർ ലക്ചറർ, കളമശേരി എൽ.എഫ്.ഐ.ടി.സി അസിസ്റ്റന്റ് മാനേജർ, പറവൂർ ജൂബിലി ഹോം ഡയറക്ടർ, എന്നീ നിലകളിലും കൂട്ടുകാട് ലിറ്റിൽ ഫ്‌ളവർ, പനങ്ങാട് സെന്റ് ആന്റണീസ്, ചാത്തനാട് സെന്റ് വിൻസെന്റ് ഫെറർ, കോതാട് സേക്രട്ട് ഹാർട്ട്, ചേരാനെല്ലൂർ സെന്റ് ജയിംസ്, ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ, തുരുത്തുർ സെന്റ് തോമസ്, കാര മൗണ്ട് കാർമ്മൽ പള്ളികളിൽ വികാരിയായും മേത്തല സെന്റ് ജൂഡ് പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജായും പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, കുഞ്ഞിതൈ സെന്റ് ഫ്രാൻസിസ് സേവ്യർ, തൈക്കൂടം സെന്റ് റാഫേൽസ്, മാമംഗലം മൗണ്ട് കാർമ്മൽ പള്ളികളിൽ വികാർ കോർപറേറ്ററായും സേവനം ചെയ്തിട്ടുണ്ട്. കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവക പരേതരായ മൈക്കിൾ എലിസബത്ത് ദമ്പതികളുടെ മകനാണ്.