പൂവാർ: അതിരു തർക്കത്തിന്റെ പേരിൽ അരുമാനൂർ മേഖലയിലെ കേരളകൗമുദി ഏജന്റ് അരശുംമൂട് ശശിധരനെ സ്വകാര്യ വ്യക്തി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ ഭൂമി അയാൾ തന്നെ മതിൽ കെട്ടിയടച്ച ശേഷം ശശിധരന്റെ ഭൂമിയിലൂടെ വഴി ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഭൂമി കൈയേറി എന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ശശിധരൻ.