ചിറയിൻകീഴ്:സി.പി.ഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം നടന്ന അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായി ചിറയിൻകീഴ്,കിഴുവിലം പഞ്ചായത്തുകളിലെ നിരവധി ബ്രാഞ്ച് കേന്ദ്രങ്ങളിൽ ദേശീയ പ്രതിഷേധം സംഘടിപ്പിച്ചു.ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നടന്ന യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപുര രാധാകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.സുനിൽ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.വൈദ്യുത മുക്കിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം പി.സുനിൽ ഉദ്ഘാടനം ചെയ്തു. ബംഗ്ലാവിൽ അനസ് അദ്ധ്യക്ഷത വഹിച്ചു.കാട്ടുമുറാക്കൽ ബ്രാഞ്ചിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയ ഏല ഉദ്ഘാടനം ചെയ്തു.കിഴുവിലം ലോക്കൽ കമ്മറ്റി സെക്രട്ടറി എ.അൻവർഷ അദ്ധ്യക്ഷത വഹിച്ചു. മഞ്ചാടിമൂട് ബ്രാഞ്ചിൽ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അനസ് ചിറയിൻകീഴ് ഉദ്ഘാടനം ചെയ്തു.അൽ അമീൻ അദ്ധ്യക്ഷത വഹിച്ചു.