ulghadanam-cheyyunnu
തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷന്റെ അഞ്ചാംഘട്ടം ഹോമിയോ പ്രതിരോധ മരുന്നും ഓണക്കിറ്റ് വിതരണവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സത്യശീലൻ ഉദ്ഘാടനം ചെയ്യുന്നു

കല്ലമ്പലം: തോട്ടയ്‌ക്കാട് കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഹോമിയോ പ്രതിരോധ മരുന്നും ഓണക്കിറ്റും വിതരണം ചെയ്‌തു. എസ്.ആർ.എ നഗറിൽ നടന്ന ചടങ്ങിൽ ഓണക്കിറ്റ് വിതരണം വാർഡ് മെമ്പർ ആർ.എസ്. രഞ്ജിനിക്ക് നൽകി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സത്യശീലൻ ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക പത്രപ്രവർത്തകർക്ക് പ്രസിഡന്റ് പി.എൻ. ശശിധരൻ ഉപഹാരങ്ങൾ കൈമാറി. ഖാലിദ് പനവിള, അറഫ റാഫി, ശ്രീകുമാർ, എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷാജഹാൻ പുന്നവിള, സോമശേഖരൻ, നാസർ, വാഹിദ് മരുതംകോണം, മോഹനൻ, ഷാജഹാൻ പണ്ടാരവിളാകം, സതീഷ് കുമാർ, ജീവൻ, ഹലീം, അജയകുമാർ എന്നിവർ പങ്കെടുത്തു.