പാറശാല: ഉൾക്കാഴ്ചയിലൂടെ എ പ്ലസ് നേടിയ പ്രതിഭയെ അനുമോദിക്കാൻ കോൺഗ്രസുകാർ വീട്ടിലെത്തി.ജന്മനാൽ അന്ധതയുള്ള പരശുവയ്ക്കൽ കോട്ടയ്ക്കകം സ്വദേശി അക്ഷയ് കൃഷ്ണയുടെ തിളക്കമാർന്ന വിജയത്തിൽ അനുമോദനത്തിനാണ് കോൺഗ്രസുകാർ എത്തിയത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ അക്ഷയ് കൃഷ്ണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിലൂടെ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയത്. വിവരങ്ങൾ അറിഞ്ഞ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളുമായി അക്ഷയ് കൃഷ്ണയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.തുടർന്ന് പ്രതിഭകളെ അനുമോദിക്കുന്നതിനായി പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പാർട്ടി ഭാരവാഹികളുടെ മക്കളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിഅനുമോദിച്ചു. മുൻ എം.എൽ.എ എ.ടി ജോർജ്,കെ.പി.സി.സി സെക്രട്ടറി ആർ. വൽസലൻ,ഡി,സി.സി ഭാരവാഹികളായ വി.ബാബുകുട്ടൻ നായർ,കൊറ്റാമം വിനോദ്,പാറശാല സുധാകരൻ, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ,വിനു പാലിയോട്, കോൺഗ്രസ് നേതാക്കളായ അഡ്വ.ജോൺ,കൊറ്റാമം മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി,പഞ്ചായത്ത് അംഗം ഷീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.