rekhu

ലോകമെങ്ങും കൊവിഡ് പിടിമുറുക്കുമ്പോഴും മലയാളികൾക്ക് ഓണസമ്മാനമായി അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും ഒരു ആൽബം എത്തിയിരിക്കുകയാണ്. അമേരിക്കൻ മലയാളിയും സംഗീതസംവിധായകനുമായ രഘുപതി പൈ ആണ് ' നിലാവോണം' എന്ന പേരിൽ ആൽബം പുറത്തിറക്കിയിരിക്കുന്നത്. " ഉത്രാടമേ ഉത്രാടമേ തിരുവോണം ഇനിയും ഒരുങ്ങിയില്ലേ" എന്നു തുടങ്ങുന്ന ഗാനത്തിന്റെ റിക്കോഡിംഗും ചിത്രീകരണവുമെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യത്യസ്തമായാണ് ചെയ്തത്. ടെക്സസ് എന്ന യു.എസ് സ്റ്റേറ്റിൽ നടന്ന റിക്കോഡിംഗ് സംഗീത സംവിധായകൻ കാലിഫോർണിയയിൽ ഇരുന്ന് ഓൺലൈനായാണ് നിയന്ത്രിച്ചത്. അജു കഴക്കൂട്ടം രചിച്ച ഗാനം ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. അനൂപ് കുറുപ്പ് ആവിഷ്കരിച്ചിരിക്കുന്ന ആൽബം മില്ലേനിയം ആഡിയോസ് ആൻഡ് വീഡിയോസ് ആണ് യൂട്യൂബിൽ റിലീസ് ചെയ്തത്.