hhh

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ദശലക്ഷം ജപമാല യജ്ഞത്തിന് തുടക്കമായി. വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിൽ നടന്ന ചടങ്ങ് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ ഓഡിനേറ്റർ വി.പി. ജോസ്, നെയ്യാറ്റിൻകര റീജിയൻ കോ ഓഡിനേറ്റർ സെൽവരാജൻ, ഫാ. ടോണി മാത്യു തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 31 വരെ തുടരുന്ന ജപമാല പ്രാർഥനകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിലായിരിക്കും. രൂപതയിലെ വിവിധ ഇടവകളിലെ ലീജിയർ ഓഫ് മേരി അംഗങ്ങൾ നേതൃത്വം നൽകും.