കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ആലുംകുന്ന് - ചേക്കോട് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. വർഷങ്ങളായി കാൽനടയാത്രപോലും ദുസഹമായ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് എം.എൽ.എയ്ക്ക് പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. എം.എൽ.എയുടെ സ്‌പെഷ്യൽ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. ഉദ്ഘാടനം അഡ്വ. വി. ജോയി. എം.എൽ.എ നിർവഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്രി സെക്രട്ടറി രവീന്ദ്രൻ ഉണ്ണിത്താൻ, അജയകുമാർ എന്നിവർ പങ്കെടുത്തു.