b
കടയ്ക്കാവൂർ കൂട്ടുകാർ ഫേസ്ബുക്ക് ആൻഡ് വാട്സാപ്പ് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം കടയ്ക്കാവൂർ സി.ഐ ശിവകുമാർ നിർവഹിക്കുന്നു

കടയ്ക്കാവൂർ: കടയ്ക്കാവൂർ കൂട്ടുകാർ ഫേസ്ബുക്ക് ആൻഡ് വാട്സാപ്പ് കൂട്ടായ്മ കൊവിഡ് കാലത്തും മുന്നോട്ടുതന്നെ. കൊവിഡ് സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധിയെ വകവെക്കാതെ കൂട്ടായ്മയിലെ അംഗങ്ങൾ ആവുന്നത് കൂട്ടിവച്ചു സ്വരൂപിച്ച തുക ഈ ഓണക്കാലത്തു വിധി സമ്മാനിച്ച വിഷമതകളിൽ വലയുന്ന രണ്ട് പേർക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ പകർന്നു. ബൈക്ക് ആക്സിഡന്റിൽ വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന കടയ്ക്കാവൂർ സ്വദേശി രതിൻ, ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ തുടരുന്ന കടയ്ക്കാവൂർ സ്വദേശി സുധി കുമാർ എന്നിവർക്കാണ് ഇക്കുറി കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹായം നൽകിയത്.

ഓണക്കിറ്റ് വിതരണം കടയ്ക്കാവൂർ സി.ഐ ശിവകുമാറും, ചികിത്സാ സഹായം എസ്.ഐ വിനോദ് വിക്രമാദിത്യനും നിർവഹിച്ചു. ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ മനു വൃന്ദാവനം, സുബിൻകുമാർ കടയ്ക്കാവൂർ, സുധീഷ് കൊച്ചുതിട്ട, കണ്ണൻ, തംബുരു, ഷിബു എന്നിവർ പങ്കെടുത്തു.