തിരുവോണനാളിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഭക്ഷണം വിളമ്പി ഉദ്‌ഘാടനം ചെയ്യുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.ലൈജു, സിന്ധു.എസ് തുടങ്ങിയവർ സമീപം
മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അന്നശ്രീ പദ്ധതി പ്രകാരം ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ബ്ലോക്ക് പഞ്ചായത്ത് വിഭവസമൃദ്ധമായ തിരുവോണസദ്യ ഒരുക്കി. താലൂക്കാശുപത്രിയിലെ കാന്റീൻ നടത്തുന്ന ശാർക്കരേശ്വരി കുടുംബശ്രീയാണ് തിരുവോണനാളിൽ ഓണസദ്യ നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 പേർക്കു മാത്രമാണ് സദ്യ വിളമ്പിയത്. ബാക്കിയുള്ളവർക്ക് ഭക്ഷണപ്പൊതികളായിട്ടാണ് നൽകിയത്. ഭക്ഷണവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,അഞ്ചുതെങ്ങ് മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു.എസ്, അരുൺ .ജെ.എസ് എന്നിവർ പങ്കെടുത്തു.