ldf

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 16, 20 വാർഡുകളിലെ രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി എൽ.ഡി.എഫ് കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഓണക്കിറ്റുകളുടെ വിതരണോദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിക്കുന്നു

മുടപുരം:കിഴുവിലം ഗ്രാമപഞ്ചായത്തിലെ 16, 20 വാർഡുകളിലെ രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി എൽ.ഡി.എഫ് കിഴുവിലം ലോക്കൽ കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു. പച്ചക്കറിയും പലവഞ്ജനവും അടങ്ങുന്ന കിറ്റ് ഡെപ്യൂട്ടി സ്പീക്കർ വി.ശശി നൽകി ഉദ്‌ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി. വേണുഗോപാലൻ നായർ,സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ .അൻവർഷാ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കവിതാ സന്തോഷ്‌, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജി.ഗോപകുമാർ,സി.പി.എം നേതാവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വിനീത, ജ്യോതികുമാർ, ദീപു എന്നിവർ നേതൃത്വം നൽകി.