സേവാദൾ ഒറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻസൺ നിർവഹിക്കുന്നു
കല്ലമ്പലം:കോൺഗ്രസ് സേവാദൾ ഒറ്റൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേന്നൻകോട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഭിന്നശേഷിക്കാർക്കും ഓണക്കോടിയും,പച്ചക്കറികിറ്റുകളും വിതരണം ചെയ്തു.ഉദ്ഘാടനം സേവാദൾ സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.ജെ.സ്റ്റീഫൻസൺ നിർവഹിച്ചു.ഒറ്റൂർ സേവാദൾ മണ്ഡലം പ്രസിഡന്റ് വി.എസ്.പപ്പൻ അദ്ധ്യക്ഷത വഹിച്ചു.ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, എം നസീർ,പാലാംകോണം ജമാൽ,ഉഷാസ്റ്റീഫൻസൺ, തോന്നയ്ക്കൽ ഷിബു,എസ്.ബിനു എന്നിവർ സംസാരിച്ചു.