tap

കടയ്ക്കാവൂർ: ഓണക്കാലത്തുപോലും കുടിവെ്ളളം കിട്ടാതെ തീരദേശവാസികൾ വലഞ്ഞു. അഞ്ചുതെങ്ങ് പഞ്ചായത്തിലെ നെടുങ്ങണ്ട, കായിക്കര, നിവാസികളാണ് ദുരിതത്തിലായത്. ഉത്രാടം, തിരുവോണം ദിവസങ്ങളിൽ കുടിവെള്ളം കിട്ടാതെ പരക്കം പായേണ്ട അവസ്ഥയായിരുന്നു ഇവർ. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികൾക്ക് ഓണത്തിനുപോലും കുടിവെള്ളം കിട്ടാത്തത് പ്രതിഷേധത്തിനിടയാക്കി. ഒരുവശത്ത് കടലും മറുവശത്ത് കായലുമായി ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശക്കാർക്ക് കുടിവെള്ളത്തിന് ഏക ആശ്രയം വാട്ടർ അതോറിട്ടി പൈപ്പുവഴി നൽകുന്ന വെള്ളം മാത്രമാണ്. ഉത്രാടത്തിന് തന്നെ തീരദേശവാസികളുടെ ബുദ്ധിമുട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ലൈജു വാട്ടർ അതോറിട്ടി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞതായും അറിയുന്നു. പരിഹാരം വെറുംവാക്കിലൊതുങ്ങുകയായിരുന്നു. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികൾക്ക് കുടിവെള്ളം മുടങ്ങാതിരിക്കാൻ അധികൃതർ അടിയന്തരമായി ശ്രദ്ധിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.