കല്ലമ്പലം:ഓൺലൈൻ പഠനം ലഭിക്കാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണസമ്മാനമായി ബി.ജെ.പി പ്രവർത്തകർ ടിവി നൽകി.പ്രണവ്,ബിജി, ബിസ്മി എന്നിവർക്കാണ് നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിലെ ബി.ജെ.പി.പ്രവർത്തകർ ടി.വി നൽകിയത്.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്രീലക്ഷ്മി, മാനസി, അക്ഷയ്, സൂരജ്,ഗായത്രിരാജേന്ദ്രൻ,ഹരികൃഷ്ണൻ എന്നിവരെ അനുമോദിച്ചു.ബി.ജെ.പി ജില്ലാ ട്രഷർ ആറ്റുകാൽ നിഷാന്ത് ഉദ്ഘാടനം ചെയ്തു. വർക്കല മണ്ഡലം ജനറൽ സെക്രട്ടറി സജി പി. മുല്ലനല്ലൂർ, വർക്കല മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു, വാർഡ് മെമ്പർ യമുന ബിജു,വാർഡ് കൺവീനർ അനിൽ കുമാർ, പത്മാസ് സന്തോഷ്,ശ്രീകണ്ഠൻ, ഉമേഷ് എന്നിവർ സംസാരിച്ചു.