jayaram

കാട്ടാക്കട:നെയ്യാറിലെ കീഴാറൂർ കടവിൽ കുളിക്കാനിറങ്ങിയ ഓട്ടോ റിക്ഷാ ഡ്രൈവർ മുങ്ങി മരിച്ചു.കാട്ടാക്കട കീഴാറൂർ അരുൺ നിവാസിൽ ജയറാം(ശശി- 58) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 5.30തോടെ നെയ്യാറിലെ കീഴാറൂർ പാലത്തിനടിയിലെ കടവിലാണ് അപകടം. ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങിയ ജയറാം ഒഴുക്കിൽപ്പെടുകയായിരുന്നു.സമീപത്ത് കുളിയ്ക്കുകയിരുന്ന സ്ത്രീകൾ നിലവിളിച്ചപ്പോൾ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.ഭാര്യ: ശ്രീകുമാരി.മക്കൾ:അർച്ചന,അരുൺ.